പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ; തിരുവല്ലയിൽ സെക്യൂരിറ്റി ജീവനക്കാരനുനേരെ കാർ പാഞ്ഞു കയറി
പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തിരുവല്ല നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ നേരെ പാഞ്ഞു കയറി. ടി കെ റോഡിൽ പ്രവർത്തിക്കുന്ന കെ ആർ ബേക്കേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായ മാന്നാർ കുട്ടൻ പേരൂർ കമ്മട്ടിൽ കിഴക്കേതിൽ വീട്ടിൽ വിജയാനന്ദൻ (71)നാണ് പരിക്കേറ്റത്.
തിരുവല്ല : പാർക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ തിരുവല്ല നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ നേരെ പാഞ്ഞു കയറി. ടി കെ റോഡിൽ പ്രവർത്തിക്കുന്ന കെ ആർ ബേക്കേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനായ മാന്നാർ കുട്ടൻ പേരൂർ കമ്മട്ടിൽ കിഴക്കേതിൽ വീട്ടിൽ വിജയാനന്ദൻ (71)നാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. മുത്തൂർ സ്വദേശിയായ മാത്യു ഓടിച്ചിരുന്ന ബ്രീസ കാർ ആണ് അപകടത്തിന് ഇടയാക്കിയത്. കാർ പാർക്ക് ചെയ്യുന്നതിനായി സഹായിക്കുന്നതിന് ഇടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സെക്യൂരിറ്റി ജീവനക്കാരനായ വിജയനന്ദന് നേരെ പാഞ്ഞു കയറുകയായിരുന്നു.
വിജയാനന്ദന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വാരിയെല്ലിന് അടക്കം ഗുരുതര പരിക്കേറ്റ വിജയനന്ദനെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന മത്തായിക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു.