തിരുവല്ലയിൽ 13 കാരിയെ കടന്നു പിടിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

13 കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ ( 40) നെ ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിക്ക് ഒപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു.

 

പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ദിലീപ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 തിരുവല്ല : 13 കാരിയെ കടന്നു പിടിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ ( 40) നെ ആണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. മുത്തശ്ശിക്ക് ഒപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. പെൺകുട്ടി പരാതി നൽകിയതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ദിലീപ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

അതേസമയം അറസ്റ്റിലായ ദിലീപ് കുമാർ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹി ആണെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇയാൾക്ക് കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ യാതൊരു ഭാരവാഹിത്വവും ഇല്ല എന്നും കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡണ്ട് പോൾ തോമസ് പറഞ്ഞു.