കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഉപവാസ നിരാഹാര പ്രാർത്ഥനയഞ്ജം ആരംഭിച്ചു

ഛത്തീസ്ഗഢിൽ മലയാളി ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ് ചെയ്ത ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച്  തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഉപവാസ നിരാഹാര പ്രാർത്ഥനയഞ്ജം ആരംഭിച്ചു.

 

തിരുവല്ല : ഛത്തീസ്ഗഢിൽ മലയാളി ക്രൈസ്തവ സന്യാസിനിമാരെ അറസ്റ്റ് ചെയ്ത ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച്  തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിലുള്ള ഉപവാസ നിരാഹാര പ്രാർത്ഥനയഞ്ജം ആരംഭിച്ചു. രാവിലെ ഒമ്പതരയ്ക്ക് തിരുവല്ല കെ.എസ്. ആർ. ടി.സി ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പരിപാടിയിൽ തിരുവല്ല അതിഭദ്രാസന അധ്യക്ഷൻ  ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. 

മാർത്തോമാ സഭ സഫ്രഗൻ മെത്രാപ്പോലീത്ത ജോസഫ് മാർ ബർണബാസ് ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ ഗീവർഗീസ് മാർ കൂറിലോസ്, സി എസ് ഐ സഭ ബിഷപ്പ് ഡോക്ടർ തോമസ് സാമുവൽ, ഞാനായ കത്തോലിക്ക സഭ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം, മാത്യൂ റ്റി തോമസ് എംഎൽഎ, അതിഭദ്രാസന മുഖ്യ വികാരി ജനറൽ ഡോക്ടർ ഐസക് പാറപ്പള്ളിൽ , ഓർത്തഡോക്സ് സഭ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,മലങ്കര മാർത്തോമ സഭ വൈദിക ട്രസ്റ്റി ഫാദർ ഫാദർ എബി മാമൻ തുടങ്ങിയവർ പങ്കെടുക്കുന്നു.