പത്തനംതിട്ട തുകലശ്ശേരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാർക്ക് പരിക്ക്
എം. സി റോഡ് തുകലശ്ശേരി കവലയ്ക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. നാടകം കഴിഞ്ഞ് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രംഗക്ഷേത്ര നാടക കമ്പനിയിലെ മിനി ബസ്സും തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Updated: Feb 5, 2026, 10:44 IST
തിരുവല്ല : എം. സി റോഡ് തുകലശ്ശേരി കവലയ്ക്ക് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. നാടകം കഴിഞ്ഞ് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രംഗക്ഷേത്ര നാടക കമ്പനിയിലെ മിനി ബസ്സും തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന ദമ്പതികളിൽ യുവതിക്ക് പരിക്കേറ്റു. കാറിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വ്യാഴാഴ്ച്ച പുലർച്ചെ 5 മണിക്കായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.