മുപ്പത്തിരണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമം: ബൈരക്കുപ്പ പാലത്തിന്  27 കോടി അനുവദിച്ച് കേന്ദ്രം 

കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നിർമിക്കുന്ന ബൈരക്കുപ്പ പാലത്തിന് കേന്ദ്ര സർക്കാർ 27 കോടി രൂപ അനുവദിച്ചു. സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇതോടെ 1994-ൽ തറക്കല്ലിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവൻ വെച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് പദ്ധതി നടപടികൾക്ക് വേഗം കൈവന്നത്.

 

വയനാട്: കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിച്ച് കബനി നദിക്ക് കുറുകെ നിർമിക്കുന്ന ബൈരക്കുപ്പ പാലത്തിന് കേന്ദ്ര സർക്കാർ 27 കോടി രൂപ അനുവദിച്ചു. സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. ഇതോടെ 1994-ൽ തറക്കല്ലിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന പദ്ധതിക്ക് ജീവൻ വെച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ എന്നിവരുടെ ഇടപെടലുകളെ തുടർന്നാണ് പദ്ധതി നടപടികൾക്ക് വേഗം കൈവന്നത്.

പാലത്തിന്റെ നിർമാണം, അപ്രോച്ച് റോഡുകൾക്കുള്ള ഭൂമി ഏറ്റെടുക്കൽ, മേൽനോട്ടം, തുടർന്നുള്ള അറ്റകുറ്റപ്പണികൾ എന്നിവ കേരള പൊതുമരാമത്ത് വകുപ്പ് നേരിട്ട് നിർവഹിക്കും. പദ്ധതിക്കായി കർണാടക സർക്കാർ സാമ്പത്തിക ബാധ്യത വഹിക്കേണ്ടതില്ല. പാലം യാഥാർഥ്യമാകുന്നതോടെ പെരിക്കല്ലൂർ മേഖലയിലെ യാത്രാസൗകര്യം വർധിക്കുകയും ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ഗതാഗതബന്ധവും വ്യാപാരസാധ്യതകളും കൂടുതൽ ശക്തിപ്പെടുകയും ചെയ്യും.