ധർമ്മശാലയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു ; ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു
ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. മാങ്ങാട് ലക്‌സോട്ടിക്ക ഇന്റർനാഷണൽ ഹാളിൽ ട്രസ്റ്റ് ചെയർമാൻ കെ.സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.
Apr 27, 2026, 11:18 IST
ധർമ്മശാല : ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. മാങ്ങാട് ലക്‌സോട്ടിക്ക ഇന്റർനാഷണൽ ഹാളിൽ ട്രസ്റ്റ് ചെയർമാൻ കെ.സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങ് ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.
വനിത വിഭാഗം പ്രസിഡൻ്റ് ജിഷ ശ്യാം, സെക്രട്ടറി സിമി പ്രശാന്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി സജനു പണിക്കർ സ്വാഗതവും ട്രഷറർ കെ. പ്രശാന്ത് നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.