കള്ളൻ വിജയൻ ലേഖന വിവാദം; ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു
കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. രാജി വെയ്ക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. വിവാദത്തിന് പിന്നാലെ കെ ആര്‍ അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളുണ്ടായത്.
Aug 21, 2026, 17:37 IST
തിരുവനന്തപുരം: കള്ളന്‍ വിജയന്‍ ലേഖന വിവാദത്തിന് പിന്നാലെ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജി വെച്ചു. രാജി വെയ്ക്കണമെന്ന് ആവശ്യം ഉണ്ടായിരുന്നു. വിവാദത്തിന് പിന്നാലെ കെ ആര്‍ അജയനെതിരെ സ്ഥാപനം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. വാരാന്ത്യ പതിപ്പിന്റെ ചുമതലയില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ നടപടികളുണ്ടായത്.
വാരാന്തപ്പതിപ്പിന്റെ ചുമതലയിലുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനോട് രാജിവെയ്ക്കുകയോ അല്ലെങ്കില്‍ അവധിയെടുക്കയോ വേണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സിപിഐഎമ്മിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശനാണ് നിര്‍ദ്ദേശം നല്‍കിയത്.