പരശുറാം എക്സ്പ്രസില്‍ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു
പരശുരാം എക്‌സ്‌പ്രസില്‍ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു. ഇന്നലെ രാത്രി ട്രയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോള്‍ ജനറല്‍ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലും കഴുത്തിലെ മാലയും മോഷ്ടാവ്ച്ചെന്നാണ് പരാതി.
യുവതി പെട്ടെന്ന് കൈകൊണ്ട് മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ടു. ഇതോടെ മാലയുമായി പ്രതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടി
തിരുവനന്തപുരം: പരശുരാം എക്‌സ്‌പ്രസില്‍ നിന്നും യുവതിയുടെ മാല കവർന്ന് മോഷ്ടാവ് രക്ഷപെട്ടു. ഇന്നലെ രാത്രി ട്രയിൻ കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്ക് എത്തിയപ്പോള്‍ ജനറല്‍ കംപാർട്ട്മെന്റിലായിരുന്ന യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈലും കഴുത്തിലെ മാലയും മോഷ്ടാവ്ച്ചെന്നാണ് പരാതി.
യുവതി പെട്ടെന്ന് കൈകൊണ്ട് മൊബൈല്‍ ഫോണ്‍ തട്ടി താഴെയിട്ടു. ഇതോടെ മാലയുമായി പ്രതി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടി. മാല പിടിച്ചു പറിക്കുന്നതിനിടെ യുവതിയുടെ കഴുത്തിന് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.
പൊലീസെത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയതിനാല്‍ പരിക്കേല്‍ക്കാനുള്ള സാധ്യതയുമുണ്ടെന്ന് പൊലീസ് പറയുന്നു. ട്രെയിനിനുള്ളില്‍ നടന്ന സംഭവമായതിനാല്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.