സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകള്‍ തനിക്കെതിരെ ഉണ്ടായിരുന്നു, നേതൃത്വം അവഗണിച്ചു ; ഐഷ പോറ്റി

 

കൊട്ടാരക്കരയില്‍ വിപ്ലവകരമായ വികസനം എത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.

 

സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകള്‍ തനിക്കെതിരെ ഉണ്ടായിരുന്നുവന്നും തന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാന്‍ ശ്രമിച്ചെന്നും ഐഷ പോറ്റി പറഞ്ഞു.

ഇടതു മുന്നണി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എ ഐഷ പോറ്റിക്ക് കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനില്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി ഐഷ പോറ്റിയെ സ്വീകരിച്ചു.
ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകരോട് ബഹുമാനമുണ്ടെന്നും അവരെ കുറ്റപ്പെടുത്താനില്ലെന്നും ഐഷ പോറ്റി പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ സിപിഐഎം നേതൃനിരയിലെ ചിലരുടെ ഗൂഢാലോചനകള്‍ തനിക്കെതിരെ ഉണ്ടായിരുന്നുവന്നും തന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയും രാഷ്ട്രീയമായി ഒതുക്കാന്‍ ശ്രമിച്ചെന്നും ഐഷ പോറ്റി പറഞ്ഞു.

കൊട്ടാരക്കരയിലെ മുന്‍ എംഎല്‍എ ആയിരുന്ന താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് വെക്കാതെ ഉദ്യോഗസ്ഥരെ വിട്ട് ക്ഷണിക്കുന്ന പ്രവണതയുണ്ടായി. അത് ഏറെ വിഷമിപ്പിച്ചു. കൊട്ടാരക്കരയില്‍ വിപ്ലവകരമായ വികസനം എത്തിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും അവര്‍ വ്യക്തമാക്കി.


മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന നേതാവാണ് ഐഷ പോറ്റി. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു.