പൊതുവേദിയിലേക്ക് പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത ഉണ്ടാകണം; ഹണി റോസിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍

ഹണി റോസിന്റെ വസ്ത്രധാരണം എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരുവട്ടം പോലും ചിന്തിക്കാത്ത മലയാളി എങ്കിലും കേരളത്തിലുണ്ടോ.

 

പൊതുവേദിയിലേക്ക് പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത ഉണ്ടായിരിക്കണം.

ഹണി റോസിന്റെ വിമര്‍ശനത്തെ ബഹുമാനത്തോടെ കാണുന്നുവെന്ന് രാഹുല്‍ ഈശ്വര്‍. ഹണി റോസിനെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. അമ്പലത്തിലും പളളികളിലും ഡ്രസ്‌കോഡ് ഉണ്ട്. അത് മറക്കരുതെന്നാണ് ഹണി റോസിനോട് അപേക്ഷിച്ചത്.

സമൂഹത്തില്‍ ഒരുപാട് തരത്തിലുളള ആളുകളുണ്ട്. പൊതുവേദിയിലേക്ക് പോകുമ്പോള്‍ വസ്ത്രധാരണത്തില്‍ മാന്യത ഉണ്ടായിരിക്കണം. സാരി ഉടുത്തത് കൊണ്ട് ആര്‍ഷ ഭാരത സംസ്‌കാരം ആണെന്നോ സംസ്‌കാരത്തിന്റെ അളവുകോലാണന്നോ പറയാന്‍ കഴിയില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

ഹണി റോസിന്റെ വസ്ത്രധാരണം എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരുവട്ടം പോലും ചിന്തിക്കാത്ത മലയാളി എങ്കിലും കേരളത്തിലുണ്ടോ. ബോചെയുടെ വാക്കുകള്‍ സോഷ്യല്‍ ഓ?ഡിറ്റിംങ്ങിന് വിധേയമാക്കുന്നത് പോലെ ഹണി റോസിന്റെ വസ്ത്രധാരണം സോഷ്യല്‍ ഓ?ഡിറ്റിംങ്ങിന് വിധേയമാക്കണമെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.