യുഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിന് ഒരു കുഴപ്പവുമില്ല,വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്ന് നിർദ്ദേശം വെച്ചത് കഴിഞ്ഞ സർക്കാരാണ് ;  എക്സൈസ് മന്ത്രി എം ലിജു

നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മദ്യനയം സംബന്ധിച്ച് എക്സൈസ് വകുപ്പിന്‍റെ നടപടികൾ തുടങ്ങുമെന്നും ബക്കാഡിയെ കൊണ്ടുവരാനുള്ള നീക്കം വിഎസ് അച്യുതാനന്ദന്‍റെ 2005 കാലം മുതൽ ഉണ്ട്, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്ന് നിർദ്ദേശം വെച്ചത് കഴിഞ്ഞ സർക്കാരാണ്.

 

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്‍റെ മദ്യനയത്തിന് ഒരു കുഴപ്പവുമില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മദ്യനയം സംബന്ധിച്ച് എക്സൈസ് വകുപ്പിന്‍റെ നടപടികൾ തുടങ്ങുമെന്നും ബക്കാഡിയെ കൊണ്ടുവരാനുള്ള നീക്കം വിഎസ് അച്യുതാനന്ദന്‍റെ 2005 കാലം മുതൽ ഉണ്ട്, വീര്യം കുറഞ്ഞ മദ്യം കൊണ്ടുവരണമെന്ന് നിർദ്ദേശം വെച്ചത് കഴിഞ്ഞ സർക്കാരാണ്.

അബ്കാരി നിയമത്തെ അമന്‍റ് ചെയ്താണ് പുതിയ പരിഷ്കാരം സർക്കാർ കൊണ്ടുവന്നത്. ഇപ്പോഴത്തെ വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഹോർട്ടി വൈനും ഹോർട്ടി ലിക്കറും അല്ല. നികുതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ധനകാര്യ വകുപ്പിന്‍റെതാണ്. ബജറ്റ് സീക്രസിയുടെ ഭാഗമായി മറ്റു വകുപ്പുകളെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കേണ്ടതില്ല.

പക്ഷേ ഇവിടെ വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ നയപരമായ തീരുമാനം എടുക്കുന്നത് എക്സൈസ് വകുപ്പാണ്. ഒരു ബ്രാൻഡ് കേരളത്തിൽ രജിസ്റ്റർ ചെയ്യാനുള്ള അതോറിറ്റി എക്സൈസ് കമ്മീഷണർക്കാണ്. എക്സൈസ് വകുപ്പിന്‍റെ റോൾ പെർമിറ്റുമായി ബന്ധപ്പെട്ടതാണ് വരുന്നത്.

നയം രൂപീകരിച്ചതിനുശേഷം മാത്രം അതേക്കുറിച്ച് ചിന്തിച്ചാൽ മതി. സർക്കാർ മദ്യനയം കൊണ്ടുവരുമ്പോൾ എല്ലാവരെയും കേട്ടതിനു ശേഷം മാത്രമേ നടപ്പിലാക്കൂ. പ്രതിപക്ഷത്തിന് ബക്കാ‍‍‍ർഡിയുടെ മാത്രമല്ല ജോണിവാക്കറിന്‍റെ ബാറുകളുടെയും മണമുണ്ട് എന്നും ലിജു പ്രതികരിച്ചു.