ക്രെഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സിപിഐഎമ്മിലില്ല, ബിജെപിയുടെ പാലക്കാട്ടെ തകര്‍ച്ച തുടങ്ങി കഴിഞ്ഞെന്നും വി ടി ബല്‍റാം
സിപിഎമ്മിനെ ബിജെപിയുടെ സഖ്യകക്ഷി മാത്രമായാണ് ജനങ്ങള്‍ കാണുന്നത്.
വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കില്‍ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയര്‍ വ്യത്യാസമില്ലാതെ സിപിഐഎമ്മിന്റെ നേതാക്കള്‍.
ക്രെഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സിപിഐഎമ്മിലില്ലായെന്നും, പിണറായി വിജയന്റെ പഞ്ച് ഡയലോഗുകള്‍ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അപ്പൊ കണ്ടവനെ അപ്പാ' എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കില്‍ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയര്‍ വ്യത്യാസമില്ലാതെ സിപിഐഎമ്മിന്റെ നേതാക്കള്‍.
പുതിയ തലമുറ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവര്‍ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണെന്നുമുള്ള കടുത്ത വിമര്‍ശനങ്ങളാണ് വി ടി ബല്‍റാം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്. അതോടൊപ്പം ബിജെപിയുടെ പാലക്കാട്ടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞുവെന്നും, പാലക്കാട് ഇനിയൊരു 'എ' ക്ലാസ് സീറ്റല്ലായെന്നും അടുത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ അവിടെ ഭരണമാറ്റത്തിന് സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണെന്നുമുള്ള ബിജെപിക്ക് എതിരെയുമുള്ള വിമര്‍ശനങ്ങളും പോസ്റ്റിലുണ്ട്.
പാലക്കാട് തെരഞ്ഞെടുപ്പ് റിസള്‍ട്ടുമായി ബന്ധപ്പെട്ട് ചില പ്രാഥമിക നിരീക്ഷണങ്ങള്‍:
1) ബിജെപിയെ നേര്‍ക്കുനേരെയുള്ള പോരാട്ടത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കുന്നത് കോണ്‍ഗസിനും യുഡിഎഫിനുമാണ് എന്ന് കേരളം വീണ്ടും വിധിയെഴുതിയിരിക്കുന്നു. സിപിഎമ്മിനെ ബിജെപിയുടെ സഖ്യകക്ഷി മാത്രമായാണ് ജനങ്ങള്‍ കാണുന്നത്.
2) 'മതേതരത്വം സംരക്ഷിക്കാന്‍' സിപിഎം ഒരു കാലത്തും കോണ്‍ഗ്രസിന് വോട്ട് മറിച്ചു നല്‍കില്ല. പാലക്കാട്ടെ മുന്‍ ഇലക്ഷനുകളിലൊന്നും അങ്ങനെ നല്‍കിയിട്ടുമില്ല. ഷാഫിയും ഇ ശ്രീധരനും ഏറ്റുമുട്ടുമ്പോഴും ശ്രീകണ്ഠനെതിരെ പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവന്‍ ജയിക്കാനായി മത്സരിക്കുമ്പോഴും ഇപ്പോള്‍ ഭരണത്തിന്റെ മുഴുവന്‍ സന്നാഹങ്ങളുമുപയോഗിച്ച് രണ്ടാം സ്ഥാനമെങ്കിലും നേടാന്‍ ഡസ്പറേറ്റായി നോക്കിയപ്പോഴും എല്ലാം സിപിഎം സ്ഥിരമായി മൂന്നാം സ്ഥാനത്ത് തന്നെയാണ്. അവരുടെ വോട്ടില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. അവര്‍ക്ക് അവിടെ അത്രയേ വോട്ടുള്ളൂ, 35000നും 38000നുമിടക്ക്.
3) ബിജെപിയുടെ പാലക്കാട്ടെ തകര്‍ച്ച തുടങ്ങിക്കഴിഞ്ഞു. അവരെ സംബന്ധിച്ച് പാലക്കാട് ഇനിയൊരു 'എ' ക്ലാസ് സീറ്റല്ല. അടുത്ത മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ അവിടെ ഭരണമാറ്റത്തിന് സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു.
4) കാമ്പുള്ള രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിക്കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് നിലവാരമില്ലാത്തതും ബാലിശവുമായ വ്യക്തിപര ആരോപണങ്ങളുന്നയിച്ച് പ്രചരണങ്ങളെ ഡീറെയില്‍ ചെയ്യിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ പതിവായി എല്ലാ തെരഞ്ഞെടുപ്പുകളിലും ഇപ്പോള്‍ പാളുകയാണ്. തലക്കകത്തും പുറത്തും ഒന്നുമില്ലാത്ത ചില മാധ്യമ പുംഗവന്മാരുടെ അതിവൈകാരിക പ്രകടനങ്ങള്‍ കൊണ്ട് അവരുടെ ചാനലിന്റെ റേറ്റിംഗ് മാത്രമേ കൂടുകയുള്ളൂ, സിപിഎമ്മിന്റെ വോട്ട് കൂടില്ല.
5) ഇനിയെങ്കിലും ഹീനമായ വര്‍ഗീയ പ്രചരണങ്ങള്‍ സിപിഎം നിര്‍ത്തണമെന്ന് ജനങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. അങ്ങനെ ഏതെങ്കിലും ഒരു സിംഗിള്‍ വിഷയത്തിന്മേല്‍ വൈകാരികമായി പ്രതികരിക്കുന്നവരല്ല കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍. സമകാലിക ഇന്ത്യന്‍ അവസ്ഥയെ സമഗ്രമായി വിലയിരുത്തിയാണ് അവര്‍ ഈയടുത്തകാലത്തായി കോണ്‍ഗ്രസിനും യുഡിഎഫിനുമൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന്റെ പഞ്ച് ഡയലോഗുകള്‍ കേട്ട് കോരിത്തരിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഓവറായ കുത്തിത്തിരിപ്പുകള്‍ ഇനിയെങ്കിലും സിപിഎം ഒഴിവാക്കിയാല്‍ അവര്‍ക്ക് നന്ന്.
6) ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരായ കലാപങ്ങള്‍ ആ പാര്‍ട്ടിക്കകത്ത് തുടങ്ങിയിരിക്കുന്നു. പണത്തോട് ആര്‍ത്തിയുള്ള സുരേന്ദ്രനെപ്പോലുള്ള നേതാക്കള്‍ സിപിഎമ്മുമായി ഒരുപാട് ഡീലുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ബിജെപിക്കാര്‍ക്ക് പോലും മനസ്സിലാവുന്നുണ്ട്.
7) ക്രഡിബിലിറ്റിയുള്ള ഒരൊറ്റ നേതാവു പോലും ഇന്ന് സിപിഎമ്മിലില്ല. 'അപ്പ കണ്ടവനെ അപ്പാ' എന്നു വിളിക്കുന്ന, വിചാരിച്ച പോലെ കാര്യം നടന്നില്ലെങ്കില്‍ തൊട്ടടുത്ത നിമിഷം മാറ്റിപ്പറയുന്ന അവസരവാദികളാണ് യുവ/സീനിയര്‍ വ്യത്യാസമില്ലാതെ സിപിഎമ്മിന്റെ നേതാക്കള്‍. പുതിയ തലമുറ വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവര്‍ മിക്കവരും പരിഹാസ്യ കഥാപാത്രങ്ങളാണ്.