കോട്ടയം മെഡിക്കൽ കോളജിൽ വെള്ളം ഇല്ല; ശസ്ത്രക്രിയകൾ മുടങ്ങി

മെഡിക്കൽ കോളജിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. വെള്ളമടിക്കുന്ന മോട്ടോറിലെ തകരാറാണ് കാരണം. ഇന്ന് രാവിലെ മുതൽ വെള്ളം ഇല്ലാത്തതിൽ പ്രതിസന്ധികൾ നേരിട്ടിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഔദ്യോഗികമായി ലഭിക്കുന്ന വിവരം പ്രകാരം മൂന്ന് ശസ്ത്രക്രിയകൾ മാത്രമാണ് ഇന്ന് നടന്നിട്ടുള്ളത്

 

  

കോട്ടയം: മെഡിക്കൽ കോളജിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങി. വെള്ളമടിക്കുന്ന മോട്ടോറിലെ തകരാറാണ് കാരണം. ഇന്ന് രാവിലെ മുതൽ വെള്ളം ഇല്ലാത്തതിൽ പ്രതിസന്ധികൾ നേരിട്ടിരുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. 

ഔദ്യോഗികമായി ലഭിക്കുന്ന വിവരം പ്രകാരം മൂന്ന് ശസ്ത്രക്രിയകൾ മാത്രമാണ് ഇന്ന് നടന്നിട്ടുള്ളത്. മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടർന്ന് മാറ്റിവെക്കേണ്ടി വരികയായിരുന്നു.