കേരളത്തെ ഇരുട്ടിലാക്കി, മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല; വിമര്‍ശിച്ച് എം എം മണി

അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വെദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ വിഷയത്തില്‍ ധാരണ വേണമെന്ന് എം എം മണി വിമര്‍ശിച്ചു. 

വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എം എം മണി. വെദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ വിഷയത്തില്‍ ധാരണ വേണമെന്ന് എം എം മണി വിമര്‍ശിച്ചു. 

വൈദ്യുതി ഇല്ലെങ്കില്‍ വാങ്ങാന്‍ കിട്ടുമെന്നും അങ്ങനെ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും അല്ലാതെ കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് കാഴ്ചപ്പാടില്ലാത്തതിന്റെ പ്രശ്നമാണ്. ഇതൊന്നുമില്ലാത്തെ നെഞ്ചത്തടിച്ച് കരയാനാണെങ്കില്‍ ഭരിക്കാനെന്തിനാണ് വന്നതെന്നും സ്ഥാനം രാജിവെച്ചിട്ട് വേറെ പണി നോക്കട്ടെ, പറ്റുന്നവരെ ഏല്‍പ്പിക്കട്ടെയന്നും എം എം മണി കൂട്ടിച്ചേര്‍ത്തു.