'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ' സ്വര്‍ണത്തട്ടിപ്പില്‍ ജീവനൊടുക്കിയ യുവതിയുടെ കുറിപ്പ് പുറത്ത്

സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്ന് 70 പവന്‍ സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് അറസ്റ്റിലായ സിന്ധുവിന് എടുത്തു നല്‍കിയിരുന്നത്.

 


സ്വകാര്യ പണയമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെണ്ണിയൂര്‍ നെല്ലിവിള ജയ ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്.

 

ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി കബളിപ്പിച്ചതിനെ തുടര്‍ന്ന് യുവതി വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കുറിപ്പ് പുറത്ത്. 'എനിക്ക് മരിക്കാതെ വേറെ മാര്‍ഗ്ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ' എന്നാണ് യുവതി കത്തില്‍ കുറിച്ചിരിക്കുന്നത്.


സ്വകാര്യ പണയമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായ വെണ്ണിയൂര്‍ നെല്ലിവിള ജയ ഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് മരിച്ചത്. അഞ്ജുവിനൊപ്പം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകയായ വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. യുവതിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ് നടത്തിയ പനങ്ങോട് സ്വദേശിനി സിന്ധുകുമാരിയെ (53) വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ നിന്ന് 70 പവന്‍ സ്വര്‍ണമാണ് ഇരുവരും ചേര്‍ന്ന് അറസ്റ്റിലായ സിന്ധുവിന് എടുത്തു നല്‍കിയിരുന്നത്. നാട്ടുകാര്‍ സ്ഥാപനത്തില്‍ പണയം വെച്ചിരുന്ന സ്വര്‍ണമാണ് ഇവര്‍ സിന്ധുവിന് കൈമാറിയത്. മറ്റ് സ്ഥാപനങ്ങളില്‍ ഈ സ്വര്‍ണം കുറഞ്ഞ പലിശയ്ക്ക് പണയം വെക്കുകയും, ഇതില്‍ നിന്നുള്ള കമ്മീഷന്‍ തുക അഞ്ജുവിനും ഐശ്വര്യക്കും ലഭിച്ചിരുന്നു എന്നുമാണ് വിവരം. സ്വര്‍ണം പണയം വെച്ച നാട്ടുകാര്‍ അത് തിരികെ ആവശ്യപ്പെട്ടതോടെ
കഴിഞ്ഞ ജൂണ്‍ 30ന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ മാനസികമായി തകര്‍ന്ന അഞ്ജുവും സഹപ്രവര്‍ത്തകയും വിഴിഞ്ഞത്തെ ഒരു ജൂസ് കടയില്‍ നിന്നും പാനീയം വാങ്ങിയ ശേഷം അതില്‍ വിഷം കലര്‍ത്തി കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം അഞ്ജു മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടാമത്തെ യുവതിയുടെ മൊഴി പോലീസ് രാത്രിയോടെ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.