പിണറായി വിജയനെ കവച്ചുവെയ്ക്കാന്‍ സിപിഐഎമ്മില്‍ ഇന്ന് മറ്റൊരു നേതാവില്ല; വീണ്ടും പിന്തുണയുമായി ടി കെ ഗോവിന്ദൻ എം എൽ എ 

പിണറായി വിജയനെ വീണ്ടും പിന്തുണച്ച് ടി കെ ഗോവിന്ദന്‍ എംഎല്‍എ. പിണറായി വിജയനെ കവച്ചുവെയ്ക്കാന്‍ സിപിഐഎമ്മില്‍ ഇന്ന് മറ്റൊരു നേതാവില്ലെന്നാണ് ടി കെ ഗോവിന്ദന്‍ പറഞ്ഞത്. താന്‍ ശരിയായ രീതിയിലാണ് പിണറായിയെ വിലയിരുത്തുന്നത്.

 

കണ്ണൂര്‍: പിണറായി വിജയനെ വീണ്ടും പിന്തുണച്ച് ടി കെ ഗോവിന്ദന്‍ എംഎല്‍എ. പിണറായി വിജയനെ കവച്ചുവെയ്ക്കാന്‍ സിപിഐഎമ്മില്‍ ഇന്ന് മറ്റൊരു നേതാവില്ലെന്നാണ് ടി കെ ഗോവിന്ദന്‍ പറഞ്ഞത്. താന്‍ ശരിയായ രീതിയിലാണ് പിണറായിയെ വിലയിരുത്തുന്നത്. ഇന്ന് സിപിഐഎമ്മിലുള്ളത് രണ്ടാം തലമുറ നേതാക്കന്മാരാണ്. നായനാര്‍, വിഎസ് തലമുറയ്ക്ക് ശേഷമുള്ള തലമുറ. പാര്‍ട്ടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം മൂന്നാം തലമുറയ്ക്ക് ഇല്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ടി കെ ഗോവിന്ദന്റെ പ്രതികരണം.

 പാര്‍ട്ടി എല്ലാകാലത്തും ഇതുപോലെ നില്‍ക്കും എന്ന അഭിപ്രായം തനിക്കില്ല. ആദ്യമുണ്ടായിരുന്ന ജന പിന്തുണയോ സംഘടനാ കരുത്തോ ഇന്നില്ല. ചരിത്രത്തില്‍ ഏറ്റവും ശോഷിച്ച അവസ്ഥയിലാണ് ഇന്നുള്ളത്. പാര്‍ട്ടി പ്രതിസന്ധിയിലായിരുന്ന ഘട്ടത്തില്‍ നിരവധി ചര്‍ച്ചകള്‍ സംഘടിപ്പിച്ചതാണ്. പക്ഷേ ചര്‍ച്ചകള്‍ എല്ലാം അവിടെ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. കാര്യങ്ങള്‍ നടപ്പിലാക്കേണ്ട നേതൃത്വത്തിന് മൂലച്ചുതി വന്നിട്ടുണ്ടെന്നും ടി കെ ഗോവിന്ദന്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ സമ്മേളനത്തില്‍ തിരുത്തേണ്ടത് നേതൃത്വമാണ് എന്ന് കണ്ടെത്തി, പക്ഷെ ഇന്നും തിരുത്തിയിട്ടില്ല. സിപിഐഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടു. തിരുത്താന്‍ പാര്‍ട്ടിക്ക് ധൈര്യമുണ്ടോയെന്നും ടി കെ ഗോവിന്ദന്‍ വെല്ലുവിളിച്ചു. തിരുത്തണമെങ്കില്‍ സംസ്ഥാന നേതൃത്വം മാറിനില്‍ക്കണമെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.