ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ വേറെയുണ്ടാകില്ല ; വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി

ഇപ്പോഴുള്ള ഈ മലക്കംമറിച്ചില്‍ നടത്തേണ്ട ആവശ്യമില്ല.

 

യുഡിഎഫിന്റെ എംപിമാര്‍ രാജ്യസഭയില്‍ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയില്‍, പിഎം ശ്രീയില്‍ നിന്ന് പിന്മാറാം എന്ന കാര്യങ്ങളെല്ലാം കൃത്യമായി തന്നെയുണ്ട്.

വി ഡി സതീശന് എങ്ങനെയെങ്കിലും പഴയ വാക്കുകളെല്ലാം വിഴുങ്ങിയിട്ട് പിഎം ശ്രീയുടെ ഭാഗമാകമായാല്‍ മതിയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എന്നാല്‍ അത് സംഭവിച്ചാല്‍ ജനമധ്യത്തില്‍ തങ്ങളുടെ പൊയ്മുഖം അഴിഞ്ഞുവീഴുമെന്ന് യുഡിഎഫിലെ ചിലര്‍ക്കെങ്കിലും മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് കൃത്യമായ ഒരു നിലപാടെടുക്കാന്‍ പറ്റുന്നില്ല. 

യുഡിഎഫിന്റെ എംപിമാര്‍ രാജ്യസഭയില്‍ ചോദിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയില്‍, പിഎം ശ്രീയില്‍ നിന്ന് പിന്മാറാം എന്ന കാര്യങ്ങളെല്ലാം കൃത്യമായി തന്നെയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഈ മലക്കംമറിച്ചില്‍ നടത്തേണ്ട ആവശ്യമില്ല. കേരള സമൂഹത്തോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കില്‍ യുഡിഎഫ് മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 

സതീശന്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് നമ്മളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും നാണംകെട്ട സമീപനം സ്വീകരിച്ച ഒരു സര്‍ക്കാര്‍ കേരളത്തിന്റെ ചരിത്രത്തില്‍ വേറെയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.