'ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച ആവശ്യമില്ല'; അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി

പാര്‍ട്ടി തനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

'പാര്‍ട്ടിയിലുള്ള ആര്‍ക്കും എന്നെ വിമര്‍ശിക്കാം. പുതിയതായി പാര്‍ട്ടിയിലെത്തിയ യുവാക്കള്‍ക്കും അതിനുള്ള അവകാശമുണ്ട്.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. നയപരമായ എല്ലാ കാര്യങ്ങളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പാര്‍ട്ടിയിലുള്ള ആര്‍ക്കും എന്നെ വിമര്‍ശിക്കാം. പുതിയതായി പാര്‍ട്ടിയിലെത്തിയ യുവാക്കള്‍ക്കും അതിനുള്ള അവകാശമുണ്ട്. അവര്‍ പറഞ്ഞതാണ് ശരിയെങ്കില്‍ തീര്‍ച്ചയായും തിരുത്തും. എന്റെ ഭാഗത്താണ് ശരിയെങ്കില്‍ അവരെ ഞാന്‍ പറഞ്ഞ് മനസിലാക്കും', മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടി തനിക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യരാണ്. എന്നാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തിലാണ് താന്‍ മുഖ്യമന്ത്രിയായത്. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയുമായും തനിക്ക് നല്ല ബന്ധമുണ്ട്. കെ സി വേണുഗോപാലുമായി ഒന്നിച്ച് യാത്രകള്‍ ചെയ്യാറുണ്ട്. കുടുംബവുമായും നല്ല ബന്ധമുണ്ട്. രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും നല്ല ബന്ധമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.