ഫെഫ്കയില്‍ നേതൃമാറ്റമില്ല; ജനറല്‍ സ്ഥാനത്ത് ബി ഉണ്ണികൃഷ്ണന്‍ തുടരും
ഫെഫ്ക ജനറല്‍ സ്ഥാനത്ത് തുടരുമെന്ന് ബി ഉണ്ണികൃഷ്ണന്‍. രാജി താല്‍പര്യം സംഘടനയെ അറിയിച്ചുവെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടുവെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. സംഘടനയില്‍ ഒരു തരത്തിലുള്ള മാറ്റവും ആവശ്യമില്ലെന്നാണ് യോഗത്തിലെ തീരുമാനം.
കൊച്ചി: ഫെഫ്ക ജനറല്‍ സ്ഥാനത്ത് തുടരുമെന്ന് ബി ഉണ്ണികൃഷ്ണന്‍. രാജി താല്‍പര്യം സംഘടനയെ അറിയിച്ചുവെങ്കിലും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന് ഫെഫ്ക ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടുവെന്ന് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. സംഘടനയില്‍ ഒരു തരത്തിലുള്ള മാറ്റവും ആവശ്യമില്ലെന്നാണ് യോഗത്തിലെ തീരുമാനം.
സംഘടനയ്ക്ക് പഴയത് പോലെ തന്നെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. 18 വര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ നേതൃപദവിയില്‍ ഇരിക്കരുത്. 18 വര്‍ഷം തന്നെ അക്രമമാണ്. അതിനാല്‍ ഇനിയും തുടരരുതെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. തനിക്ക് സ്വകാര്യമായ സമയം ആവശ്യമാണെന്നും തോന്നിയിരുന്നു. എഴുത്തിനും യാത്രയ്ക്കും അധ്യാപനത്തിനുമായി സമയം മാറ്റിവെക്കണമെന്നായിരുന്നു ആഗ്രഹമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ഒരു തരത്തിലുമുള്ള മാറ്റവും ആഗ്രഹിക്കുന്നില്ലെന്നാണ് യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞത്. തന്നെ ബുദ്ധിമുട്ടിക്കാതെ ജോലിയില്‍ നിന്നും കുറച്ചൊക്കെ മാറ്റി നിര്‍ത്തി സംവിധാനവുമായി മുന്നോട്ട് പോകാമെന്ന് കൗണ്‍സില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനും പ്രസിഡന്റായി സിബി മലയിലും തുടരണമെന്നാണ് കൗണ്‍സില്‍ തീരുമാനമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.