മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും, 'തോറ്റതിനു ന്യായീകരണങ്ങളില്ല'; പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി കെ സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പില്‍ വീണ്ടും തോറ്റു.തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

 

തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പില്‍ വീണ്ടും തോറ്റു.തോറ്റതിനു ന്യായീകരണങ്ങളില്ല. തോറ്റതെങ്ങനെയെന്നു വോട്ടർമാർക്കു അവരുടെ ഇഷ്ടാനുസരണം വിലയിരുത്താമെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചു.

ഒരു കാര്യം ഉറപ്പ്. മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ ഉണ്ടാവും. പാവപ്പെട്ടവരുടേയും പാർശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും അവഗണിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളില്‍ വിവേചനം നേരിട്ടവരുടേയും കൂടെ ഏതാവശ്യത്തിനും ഏതു സമയത്തുമുണ്ടാകുമെന്നും മഞ്ചേശ്വരത്തിന് നന്ദിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പുറമെ കന്നഡയിലും സുരേന്ദ്രൻ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷറഫിന് 32,302 വോട്ടിന്‍റെ വമ്പൻ വിജയമാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥിയും നാലാം തവണയും മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രനെ (59,169 വോട്ട്) . സിപിഎം സ്ഥാനാർത്ഥിയായ കെ ആ‍ർ ജയാനന്ദയ്ക്ക് 18,834 വോട്ടുകള്‍ മാത്രമാണ് നേടാൻ കഴിഞ്ഞത്.