നീതി കിട്ടുന്നില്ല ; പൊലീസ് ഡോക്ടര്‍ റാമിനെ കണ്ടെത്തുന്നില്ല ; നിതിന്‍ രാജിന്റെ പിതാവ്
ഡോക്ടര്‍ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്.
May 3, 2026, 16:47 IST
പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നുവെന്നും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജന്‍ പറഞ്ഞു.
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജിന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍. പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നുവെന്നും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജന്‍ പറഞ്ഞു.
ഡോക്ടര്‍ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടര്‍ റാമിനെ പിടികൂടാന്‍ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജന്‍ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാന്‍ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിന്‍സിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങള്‍ മാത്രമാണ്. താന്‍ ആറുദിവസമായി ഡിഐജി, കമ്മീഷണര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. മകനെ നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും രാജന്‍ ചൂണ്ടിക്കാട്ടി.