കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, തങ്ങളുടെ പക്കല്‍ ആരുടേയും കള്ളപ്പണമില്ല ; നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്ന് എംഡി

 

കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കെന്ന് ടി.എ.ജോസഫ് വ്യക്തമാക്കി.

 

റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. 

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തില്‍ വിശദീകരണവുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്. റോയിയുടെ മരണം മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ്. 

റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങള്‍ മാത്രമാണ്. കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവന്‍ ചുമതലയും തനിക്കെന്ന് ടി.എ.ജോസഫ് വ്യക്തമാക്കി. തങ്ങളുടെ പക്കല്‍ ആരുടെയും കള്ളപ്പണമില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ചില യൂട്യൂബ് മാധ്യമങ്ങള്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി. നാളെ മുതല്‍ കൊച്ചിയിലെ ഓഫീസില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണത്തിനുശേഷം കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിശദീകരണവുമായി എത്തുന്നത് ആദ്യമായിട്ടാണ്.