സ്കൂൾ അടയ്ക്കുന്ന ദിവസം ആഘോഷം വേണ്ട ; പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി
കേരളത്തിൽ സമീപ കാലങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ കണക്കിലെടുത്ത്, സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും വര്‍ഷാവസാന ദിവസത്തില്‍ കുട്ടികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്ക് വിലക്ക്.
ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ചയും എസ് എസ് എൽ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31നാണ് സ്കൂൾ അടയ്ക്കുന്നത്.
തിരുവനന്തപുരം: കേരളത്തിൽ സമീപ കാലങ്ങളിലുണ്ടായ ദുരനുഭവങ്ങള്‍ കണക്കിലെടുത്ത്, സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും വര്‍ഷാവസാന ദിവസത്തില്‍ കുട്ടികള്‍ നടത്തുന്ന ആഘോഷങ്ങള്‍ക്ക് വിലക്ക്. മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസവും ആഘോഷങ്ങളൊന്നും പാടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾ ശനിയാഴ്ചയും എസ് എസ് എൽ സി പരീക്ഷ 30നും അവസാനിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെ പരീക്ഷകൾ പൂർത്തിയാക്കി 31നാണ് സ്കൂൾ അടയ്ക്കുന്നത്.
പരീക്ഷ കഴിഞ്ഞിറങ്ങുന്ന കുട്ടികൾ അച്ചടക്കരഹിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ലെന്ന് അധ്യാപകർ ഉറപ്പ് വരുത്തണം. കുട്ടികളെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണം തേടണമെന്നും സ്കൂൾ പരിസരത്ത് ക്രമസമാധാന പാലനത്തിനായി ആവശ്യമെങ്കിൽ പൊലീസിൻ്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.