'വി ഡി സതീശന്‍ വിദേശത്ത് പോയി പണം പിരിച്ചതിന് തെളിവുണ്ട്, ചെയ്തത് ക്രിമിനല്‍ കുറ്റം'; വിമര്‍ശനവുമായി പരാതിക്കാരന്‍
'വി ഡി സതീശന്‍ വിദേശത്ത് പോയി പണം പിരിച്ചതിന് തെളിവുണ്ട്, ചെയ്തത് ക്രിമിനല്‍ കുറ്റം'; വിമര്‍ശനവുമായി പരാതിക്കാരന്‍
'സംസ്ഥാന സര്‍ക്കാര്‍ 2018-ലെ പ്രളയഫണ്ട് കളക്ട് ചെയ്യാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും കൊടുത്തില്ല.
ക്ലീന്‍ ചിറ്റ് നല്‍കുന്നതെങ്ങനെയെന്നും രാജേന്ദ്രപ്രസാദ് ചോദിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന് ക്ലീന്‍ ചിറ്റ് ലഭിച്ച പുനര്‍ജനി അഴിമതി ആരോപണത്തില്‍ വിമര്‍ശനവുമായി പരാതിക്കാരില്‍ ഒരാളും മുന്‍ കോണ്‍ഗ്രസ് നേതാവുമായ രാജേന്ദ്രപ്രസാദ്. കേസ് അന്വേഷിക്കേണ്ടത് സിബിഐ ആണെന്നും പണം പിരിച്ചതിന് വീഡിയോ ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും വിദേശ നാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ക്ലീന്‍ ചിറ്റ് നല്‍കുന്നതെങ്ങനെയെന്നും രാജേന്ദ്രപ്രസാദ് ചോദിച്ചു.
'സംസ്ഥാന സര്‍ക്കാര്‍ 2018-ലെ പ്രളയഫണ്ട് കളക്ട് ചെയ്യാനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും കൊടുത്തില്ല. അന്ന് വെറും എംഎല്‍എ ആയ വി ഡി സതീശന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ എഫ്സിആര്‍എ ലംഘിച്ച് പണം പിരിച്ചു. ഈ വീഡിയോ ഞങ്ങള്‍ക്ക് കിട്ടി. വിദേശത്ത് പോയി സതീശന്‍ കോടികള്‍ പിരിച്ചിട്ടുണ്ട്. വലിയൊരു ക്രിമിനല്‍ കുറ്റമാണ് അദ്ദേഹം ചെയ്തത്', രാജേന്ദ്രപ്രസാദ് പറഞ്ഞു.
അതിനിടെ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഐഎം. കൊച്ചി പറവൂരില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കും. പിരിച്ച പണവും വീടുമെവിടെയെന്ന മുദ്രാവാക്യമുയര്‍ത്തിയാകും പ്രതിഷേധം.