സിപിഎം വിശാല കമ്മിറ്റിയില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തല്‍ വേണമെന്ന് പൊതുചര്‍ച്ചയില്‍ ആവശ്യം 

സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല. നേതാക്കള്‍ ഒറ്റക്കൊറ്റയ്ക്ക് തീരുമാനം എടുക്കുന്നു.

 

പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നേരിടുന്നില്ല. യോജിച്ച നിലപാട് പറയാന്‍ പോലും കഴിയുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. 

സിപിഎം വിശാല കമ്മിറ്റിയില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തല്‍ വേണമെന്ന് പൊതുചര്‍ച്ചയില്‍ ആവശ്യം ഉന്നയിച്ച് പ്രതിനിധികള്‍. തിരുത്തല്‍ നടപടി ജനങ്ങള്‍ക്കും അണികള്‍ക്കും ബോധ്യമാകണം. സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല. നേതാക്കള്‍ ഒറ്റക്കൊറ്റയ്ക്ക് തീരുമാനം എടുക്കുന്നു. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നേരിടുന്നില്ല. യോജിച്ച നിലപാട് പറയാന്‍ പോലും കഴിയുന്നില്ലെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. 

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സമിതി ചേരുന്നുണ്ട്. തുടര്‍ന്ന് 10.30ന് വിശാല സംസ്ഥാന സമിതി വീണ്ടും യോഗം ചേരും.