അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ രാജ്യത്ത് ബോധപൂര്‍വം ശ്രമം നടക്കുന്നു ; പിണറായി വിജയന്‍

ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ ശക്തിയുണ്ടാവും. എല്ലാവരെയും കൂട്ടിയാല്‍ വലിയ ശക്തിയുണ്ടാകും. 

 

ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ്‌കുമാര്‍ ഒരുമ്പിട്ടിറങ്ങിയത്.

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ രാജ്യത്ത് ബോധപൂര്‍വം ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിനെ തെരെഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രവര്‍ത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നും പിണറായി പറഞ്ഞു. ചില വിഭാഗങ്ങള്‍ക്ക് വോട്ട് നിഷേധിച്ചാലെ അധികാരം നിലനിര്‍ത്താന്‍ കഴിയൂവെന്ന് അധികാരത്തിലുള്ളവര്‍ വിചാരിക്കുകയാണ്. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ്‌കുമാര്‍ ഒരുമ്പിട്ടിറങ്ങിയത്. ഗ്യാനേഷ് കുമാറിന്റെ നടപടികള്‍ ചോദ്യം ചെയ്യാനുള്ള എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു. സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.


ഓരോരുത്തര്‍ക്കും ഓരോ തരത്തില്‍ ശക്തിയുണ്ടാവും. എല്ലാവരെയും കൂട്ടിയാല്‍ വലിയ ശക്തിയുണ്ടാകും. ഇത് സിപിഎം തിരിച്ചറിഞ്ഞു. ജനപ്രതിനിധികള്‍ പ്രക്ഷോഭത്തില്‍ ആക്രമിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യല്‍ ശക്തിപ്പെട്ടു വരികയാണ്. അതിന്റെ മുന്നില്‍ ഇടതു വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ വരുന്നു. എത്ര സംരക്ഷിക്കാന്‍ ശ്രമിച്ചാലും ബിജെപി സര്‍ക്കാരിന് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയത്തില്‍ സിപിഎമ്മിനെ തകര്‍ക്കുന്നതിനു വേണ്ടി ഇറങ്ങുന്ന വലതു പക്ഷം മതി മറന്നു ആഹ്ലാദിച്ചു. സിപിഎം പൂര്‍ണമായി തകരുന്നതിന്റെ തുടക്കമാണ് ഈ പരാജയമെന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് വിജയത്തില്‍ മതി മറന്നു ആഹ്ലാദിക്കുകയോ, പരിജയത്തില്‍ നിരാശയിലാകുകയോ ഇല്ല. തെറ്റു തിരുത്തി മുന്നോട്ട് പോകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടി മറി കടന്നു പോകുമെന്ന ആത്മവിശ്വാസമാണ് പാര്‍ട്ടിക്ക്. സിപിഎമ്മിനെ എഴുതിത്തള്ളാറായി എന്ന് കരുതിയവര്‍ക്ക് തന്നെ തിരുത്തേണ്ടി വരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അതിന്റെ ഫലം വലതു ശക്തികളെ അമ്പരപ്പിച്ചു. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ സിപിഎം ഇന്നത്തെ സാഹചര്യത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു. രാജ്യത്തെ മഹാശക്തിയല്ല സിപിഎം. കൂടുതല്‍ കരുത്തോടെ സിപിഎം, വിഷയങ്ങളില്‍ ഇടപെടുന്നുണ്ട്. പാര്‍ട്ടിയുടെ ഇടപെടല്‍ ശേഷിയെ എല്ലാവരും അംഗീകരിക്കുന്നുവെന്നും പിണറായി പറഞ്ഞു.