വലിയ ഗൂഢാലോചനയുണ്ട്; ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കെതിരെ കെ സി വേണുഗോപാല്‍
പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നുമായിരുന്നു
ബജ്റംഗ് ദള്‍ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനെ പിന്തുണച്ച മുഖ്യമന്ത്രി വിഷ്ണു ദേവ സായ്‌ക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടന വിരുദ്ധമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ബജ്റംഗ് ദള്‍ ആരോപണമാണ് ശരിയെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതില്‍ വലിയ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ലെന്നും ബിജെപി സംഘം ഛത്തീസ്ഗഡില്‍ പോകുന്നത് പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ശ്രമം നടന്നുവെന്നും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണിതെന്നുമായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി പ്രതികരണം. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മനുഷ്യക്കടത്ത് വഴി ആളുകളെ മതം മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നും പെണ്‍കുട്ടികളുടെ സുരക്ഷായുമായി ബന്ധപ്പെട്ട വിഷയത്തില്‍ രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ബജ്റംഗ്ദളിനെ പിന്തുണച്ചാണ് മുഖ്യമന്ത്രിയുടെ നിലപാട്.