എംപിമാര്‍ക്ക് സീറ്റില്ല ; കെ സുധാകരന്റെ കാര്യത്തിലും മാറ്റമില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്


കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും.

 

പെരുമ്പാവൂര്‍ സീറ്റുള്‍പ്പടെ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.

കെ സുധാകരന്‍ എംപിക്ക് കണ്ണൂരില്‍ സീറ്റില്ല. എംപിമാര്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കേണ്ടെന്ന് മാരത്തോണ്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം. എംപിമാര്‍ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്റെ സമ്മര്‍ദ്ദ തന്ത്രം പാളി. പെരുമ്പാവൂര്‍ സീറ്റുള്‍പ്പടെ ആറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു.


കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. മുഴവന്‍ സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. തര്‍ക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി.