വെള്ളവും വെളിച്ചവുമില്ലാതെ പാലക്കാട് ജില്ലയിലെ തേക്കടി ജി.ടി.എല്‍.പി സ്‌കൂള്‍ ; വിദ്യാര്‍ഥികളും അധ്യാപകരും ദൂരിതത്തില്‍
വണ്ടിത്താവളം മുതലമട തേക്കടി ജി.ടി.എല്‍.പി സ്‌കൂളില്‍ വെള്ളവും വൈദ്യുതിയും ലഭിക്കാതെ വിദ്യാര്‍ഥികളും അധ്യാപകരും ദൂരിതത്തില്‍. എല്‍.പി സ്‌കൂളില്‍ 20 വിദ്യാര്‍ഥികളും മൂന്നു അധ്യാപകരുമുണ്ട്
പാലക്കാട്: വണ്ടിത്താവളം മുതലമട തേക്കടി ജി.ടി.എല്‍.പി സ്‌കൂളില്‍ വെള്ളവും വൈദ്യുതിയും ലഭിക്കാതെ വിദ്യാര്‍ഥികളും അധ്യാപകരും ദൂരിതത്തില്‍. എല്‍.പി സ്‌കൂളില്‍ 20 വിദ്യാര്‍ഥികളും മൂന്നു അധ്യാപകരുമുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കിന്റെ അടിഭാഗം തകര്‍ന്നതിനാല്‍ വെള്ളം സംഭരിക്കാന്‍ പറ്റുന്നില്ല. സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും പ്രാഥമികാവശ്യത്തിനു പോലും വെള്ളം കിട്ടാതെ വലയുകയാണ്.
സ്‌കൂളില്‍ സോളാര്‍ പാനല്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതിനോട് ചേര്‍ന്നു അധ്യാപകര്‍ താമസിക്കുന്ന കെട്ടിടത്തില്‍ വൈദ്യുതിയില്ല. അധ്യാപകര്‍ക്ക് അനുവദിച്ച നാല് മുറികളില്‍ ഒന്നിലാണ് അംഗണവാടി പ്രവര്‍ത്തിക്കുന്നത്. മുറകളില്‍ ഇഴജന്തുക്കള്‍ എത്തിയാലും വെളിച്ചമില്ലാത്തതിനാല്‍ കാണാന്‍ കഴിയാത്ത അവസ്ഥയാണ്.
മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം, പട്ടാമ്പി എന്നിവിടങ്ങളില്‍ നിന്നും വന്ന അധ്യാപികമാരാണ് പ്രാഥമിക സൗകര്യകളില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. തേക്കടി ഊരുമൂപ്പന്‍ രാമന്‍, മണക്കടവന്‍ എന്നിവര്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാവണമെന്നാവശ്യപ്പെട്ട് വകുപ്പ് അധികൃതര്‍ക്ക് പരാതി അയക്കാന്‍ ഒരുങ്ങുകയാണ്.