മോഷണം ; 19 കാരന്‍ പിടിയില്‍

പിന്‍വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപെട്ടിരുന്നു.

 

കഴിഞ്ഞ ദിവസം വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്

ഹാര്‍ബര്‍ റോഡില്‍ ഡോക്ടര്‍ എച്ച് എ റഹ്‌മാന്റെ കുടുംബ വീട്ടില്‍ കയറി ആറ് ഗ്രാം സ്വര്‍ണവും 40000 രൂപയും കവര്‍ന്ന കേസില്‍ കോവളം കെ എസ് റോഡ് അനില്‍ ഭവനില്‍ അരുണ്‍ (19) പിടിയിലായി. കഴിഞ്ഞ ദിവസം വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വാതില്‍ തുറന്നു കിടക്കുന്നത് കണ്ട അയല്‍വാസികളാണ് വീട്ടുകാര്‍ക്ക് വിവരം നല്‍കിയത്. പിന്നാലെ വീട്ടുകാരെത്തിയെങ്കിലും പിന്‍വാതില്‍ കുത്തിത്തുറന്ന് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപെട്ടിരുന്നു. മറ്റ് അലമാരകളെ വസ്തുക്കള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു.


പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പത്തൊന്‍പതുകാരന്‍ കോവളം പൊലീസിന്റെ പിടിയിലായത്. കേസില്‍ ഒരു പ്രതിയെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ പ്രതിക്ക് തമിഴ്‌നാട് മാര്‍ത്താണ്ഡം ഭാഗത്ത് മോഷണം, കോവളത്ത് അടിപിടി എന്നീ കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.