അമ്പലത്തിലെ മോഷണം ; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ഏകദേശം 10000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു.
Jun 11, 2026, 07:56 IST
ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ പിടികൂടുകയായിരുന്നു.
അമ്പലത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം കാമ്പൂര്‍ റസിദുള്‍ ഹഖ് (22) നെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ആലുവ ചൊവ്വര പുതിയ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ സുക്ഷിച്ചിരുന്ന ഉരുളി, തൂക്ക് വിളക്ക്, ചിലസ് , ചെമ്പ് കുടം തുടങ്ങിയ പൂജാ കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏകദേശം 10000 രൂപയുടെ വസ്തുക്കള്‍ മോഷ്ടിക്കുകയായിരുന്നു. ചൊവ്വര മഹാദേവ ക്ഷേത്രത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട ഇയാളെ പിടികൂടുകയായിരുന്നു.