തോപ്പുംപടി പൊലീസ് സ്റ്റേഷന് എതിര്‍വശത്തെ നാല് കടകളില്‍ മോഷണം

കടകളുടെ പിറകുവശത്തെ റൂഫിംഗ് ഷീറ്റുകള്‍ അഴിച്ചുമാറ്റി ഉള്ളില്‍ കടന്നായിരുന്നു കവര്‍ച്ച. 

 

നാല് ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്.

 തോപ്പുംപടി പൊലീസ് സ്റ്റേഷന് എതിര്‍വശത്തെ നാല് കടകളിലാണ് മോഷണം നടന്നത്. നാല് ലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. കടകളുടെ പിറകുവശത്തെ റൂഫിംഗ് ഷീറ്റുകള്‍ അഴിച്ചുമാറ്റി ഉള്ളില്‍ കടന്നായിരുന്നു കവര്‍ച്ച. 

ആന്റണി എന്നയാളുടെ പലചരക്ക് കടയില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപയും, അഷലിന്‍ എന്നയാളുടെ കടയില്‍ നിന്ന് ഒരു ലക്ഷം രൂപയും, സ്റ്റേഷന് നേരേ എതിര്‍ വശമുള്ള സ്‌നബിയുടെ കടയില്‍ നിന്ന് 1700 രൂപയും, സമദിന്റെ മൊബൈല്‍ കടയില്‍ നിന്നു രണ്ട് ബ്ലൂടൂത്ത് ഹെഡ് ഫോണുകളുമാണ് മോഷ്ടിച്ചത്. പ്രതികള്‍ക്കായി പൊലീസിന്റെ തെരച്ചില്‍ തുടരുകയാണ്.