ജയിൽ മോചിതനായി ദിവസങ്ങൾക്കകം വീണ്ടും മോഷണക്കേസ്; മോഷ്ടിച്ച ബൈക്കുമായി യുവാവ് ഗുരുവായൂരിൽ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ സ്വദേശി അരുണിനെയാണ് (29) ഗുരുവായൂർ ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ്, എസ്.ഐ. കെ.ആർ. വിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

തൃശൂർ: മോഷ്ടിച്ച ബൈക്കുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മാവൂർ സ്വദേശി അരുണിനെയാണ് (29) ഗുരുവായൂർ ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ്, എസ്.ഐ. കെ.ആർ. വിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പോലീസ് പെട്രോളിങ്ങിനിടെ ദേവസ്വം മെഡിക്കൽ സെന്ററിന് സമീപത്ത് വച്ചാണ് ഇയാൾ പിടിയിലാവുന്നത്. പ്രതിയുടെ ബാഗ് പരിശോധിച്ചതിൽനിന്ന് രണ്ട് നമ്പർ പ്ലേറ്റുകൾ കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. മാവൂർ സ്വദേശി നിതിൻ പുരുത്തി പറമ്പിലിന്റെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചത്.

നിതിൻ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ ബൈക്കുമായി മോഷണത്തിന് പദ്ധതിയിട്ട് ഗുരുവായൂരിൽ കറങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരേ ചേവായൂർ, കോഴിക്കോട് മെഡിക്കൽ കോളജ്, കണ്ണൂർ, തലശ്ശേരി, പെരിന്തൽമണ്ണ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രതി കോഴിക്കോട് ജില്ലാ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.