വിവാഹ വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം ; പ്രതി പള്‍സര്‍ ബാബു പിടിയില്‍

. പത്തൊന്‍പതോളം കേസുകളില്‍ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല

 

ഒരു വിവാഹ വീട്ടിലെ മോഷണത്തിനിടെയാണ് നിരവധി കേസുകളില്‍ പ്രതിയായ ചന്നപ്പട്ടണ സ്വദേശി ബാബുവിനെ പൊലീസ് പിടികൂടിയത്.

വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറില്‍ പിടിയില്‍. ചന്നപ്പട്ടണ സ്വദേശി 'പള്‍സര്‍ ബാബു' എന്ന ബാബുവാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ടു കാറുകളും 132 ഗ്രാം സ്വര്‍ണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

ഒരു വിവാഹ വീട്ടിലെ മോഷണത്തിനിടെയാണ് നിരവധി കേസുകളില്‍ പ്രതിയായ ചന്നപ്പട്ടണ സ്വദേശി ബാബുവിനെ പൊലീസ് പിടികൂടിയത്. പത്തൊന്‍പതോളം കേസുകളില്‍ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിരുന്നില്ല