മലപ്പുറം വണ്ടൂരില്‍ വെള്ളിയാഭരണ കടയില്‍ മോഷണം
മലപ്പുറം വണ്ടൂരില്‍ വെള്ളിയാഭരണ കടയില്‍ മോഷണം
സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് വണ്ടൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി
May 21, 2026, 06:24 IST
കഴിഞ്ഞദിവസം രാത്രിയിലാണ് മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയില്‍ കള്ളന്‍ എത്തിയത്
മലപ്പുറം വണ്ടൂരില്‍ വെള്ളിയാഭരണ കടയില്‍ മോഷണം. മാസ്‌കും തൊപ്പിയും വെച്ച കള്ളന്‍ അതിവിദഗ്ധമായാണ് കടയുടെ അകത്ത് കടന്നത്. രണ്ട് കിലോ വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ചു. വണ്ടൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞദിവസം രാത്രിയിലാണ് മലപ്പുറം വണ്ടൂരിലെ വെള്ളിയാഭരണ കടയില്‍ കള്ളന്‍ എത്തിയത്. കടയുടെ ഭിത്തി തുരന്ന് അതിവിദഗ്ധമായാണ് കടയ്ക്ക് അകത്തു കയറിയത്.
ഒരാള്‍ക്ക് ശ്രമകരമായി കടക്കാന്‍ പാകത്തില്‍ ഭിത്തി പൊളിച്ചിട്ടുണ്ട്. ഡിസ്‌പ്ലേയില്‍ ഉണ്ടായിരുന്ന വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ചു. ഏകദേശം രണ്ട് കിലോയോളം വരുന്ന ആഭരണം മോഷണം പോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. മോഷണ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മുഖത്തെ മാസ്‌കും തൊപ്പിയും കാരണം ആളെ തിരിച്ചറിയാന്‍ ആയിട്ടില്ല. സമീപത്തെ മറ്റു സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് വണ്ടൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി