കാട്ടക്കട കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം; സ്വർണ്ണപ്പൊട്ടുകളും നാണയങ്ങളും മോഷണം പോയി
കാട്ടക്കടയിലെ കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം
Feb 7, 2026, 15:18 IST
ദേവിക്ക് ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ പൊട്ടുകളും നാണയങ്ങളുമാണ് മോഷണം പോയത്
തിരുവനന്തപുരം: കാട്ടക്കടയിലെ കിള്ളി കൊല്ലോട് ഭദ്രകാളി ക്ഷേത്രത്തിൽ മോഷണം.ദേവിക്ക് ഭക്തർ കാണിക്കയായി സമർപ്പിച്ച സ്വർണ്ണ പൊട്ടുകളും നാണയങ്ങളുമാണ് മോഷണം പോയത്.പ്രദേശത്ത് തന്നെ മറ്റൊരിടത്തും മോഷണശ്രമം നടന്നു. ഒരു കള്ളൻ തന്നെ ആണോ 2 ഇടങ്ങളിലും മോഷണം നടത്തിയതെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
കാട്ടക്കടയിൽ അമരാവതി ജ്വല്ലറിയിലാണ് മോഷണ ശ്രമം നടന്നത്. ജ്വല്ലറിയുടെ പുറകുവശം തുരന്ന് അകത്തേക്ക് കയറാൻ ശ്രമം നടന്നു. പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷണശ്രമം ഉപേക്ഷിച്ച് കള്ളൻ കടന്ന് കളയുകയായിരുന്നു. സംഭവസ്ഥലങ്ങളിൽ പോലീസും വിരൽ അടയാള വിദഗ്ധരും പരിശോധന നടത്തി.