ലോക്കപ്പ് പൂട്ടാന്‍ മറന്നു, മോഷണക്കേസ് പ്രതി സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് പൊലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്.

 

ലോക്കപ്പില്‍ക്കിടന്ന് ഉറങ്ങിപ്പോയ പ്രതി വെളുപ്പിന് ഒന്നരയോടെ ഉണര്‍ന്നു. നോക്കിയപ്പോള്‍ ലോക്കപ്പ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങി മതില്‍ചാടി രക്ഷപ്പെട്ടു.

 

കൊല്ലം : ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലാണ് സംഭവം. എഴുകോണ്‍ പുത്തന്‍നട വൈജിത്ത് ഭവനില്‍ വൈജേഷ് (23) ആണ് പൊലീസിനെ കബളിപ്പിച്ചു കടന്നുകളഞ്ഞത്.

നാന്തിരിക്കലില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികള്‍ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കാനുള്ള ഉപകരണങ്ങള്‍ വാടകയ്‌ക്കെടുത്ത കടയില്‍ അവ തിരികെ നല്‍കാന്‍ ചൊവ്വാഴ്ച രാത്രി എത്തിയപ്പോള്‍ പ്രതിയെ വീട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിന് ഏല്‍പ്പിക്കുകയായിരുന്നു.

വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് കുണ്ടറ സ്റ്റേഷനില്‍ എത്തിച്ചു. രണ്ട് പോലീസുകാര്‍ മാത്രമാണ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലോക്കപ്പില്‍ക്കിടന്ന് ഉറങ്ങിപ്പോയ പ്രതി വെളുപ്പിന് ഒന്നരയോടെ ഉണര്‍ന്നു. നോക്കിയപ്പോള്‍ ലോക്കപ്പ് പൂട്ടിയിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങി മതില്‍ചാടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.