പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയില്‍ എത്തി
നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
Apr 29, 2026, 07:50 IST
വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്.
മലപ്പുറം തിരൂരില്‍ പാമ്പുകടിയേറ്റ യുവാവ് കടിച്ച പാമ്പിനെ കുപ്പിയിലാക്കി ആശുപത്രിയില്‍ എത്തി. ആനപ്പടി സ്വദേശി നാസിം ആണ് പാമ്പുമായി ആശുപത്രിയില്‍ എത്തിയത്. തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് എത്തിയത്. വീട്ടിനകത്തേക്ക് കയറുന്നതിനിടെയാണ് യുവാവിന് പാമ്പുകടിയേറ്റത്. യുവാവിന് ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.
കടിയേറ്റ ഉടന്‍ തന്നെ യുവാവ് പാമ്പിന്റെ ഫോട്ടോ എടുത്ത് സര്‍പ്പ ആപ്പിന് അയച്ചുകൊടുത്തിരുന്നു. വിഷമില്ലാത്ത പാമ്പ് ആണെന്ന് സര്‍പ്പ ആപ്പ് വഴി അറിഞ്ഞിരുന്നു. തുടര്‍ന്നാണ് പാമ്പുമായി ആശുപത്രിയിലെത്തിയത്.