ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കിയതോടെ ആറുമാസമായി അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു
വയറ്റിലെ അസുഖം മാറ്റാന്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്തീസ്യ നല്‍കിയതോടെ ആറുമാസമായി അബോധാവസ്ഥയിലായ യുവാവ് മരിച്ചു.ഉദുമ കുണ്ടടുക്കത്തെ പ്രവാസി അല്‍ത്താഫ് (31) ആണ് മരിച്ചത്.
Updated: Dec 4, 2025, 14:32 IST
അല്‍ത്താഫ് ആറ് മാസം മുന്‍പ് ചെര്‍ക്കളയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെവെച്ചാണ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തീസ്യ നല്‍കിയത്. അതിനുശേഷം ബോധം തിരിച്ചുകിട്ടിയിരുന്നില്ല
കാസര്‍കോട്: വയറ്റിലെ അസുഖം മാറ്റാന്‍ ശസ്ത്രക്രിയക്ക് മുന്നോടിയായി അനസ്തീസ്യ നല്‍കിയതോടെ ആറുമാസമായി അബോധാവസ്ഥയിലായ യുവാവ് മരിച്ചു.ഉദുമ കുണ്ടടുക്കത്തെ പ്രവാസി അല്‍ത്താഫ് (31) ആണ് മരിച്ചത്.
അല്‍ത്താഫ് ആറ് മാസം മുന്‍പ് ചെര്‍ക്കളയിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെവെച്ചാണ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തീസ്യ നല്‍കിയത്. അതിനുശേഷം ബോധം തിരിച്ചുകിട്ടിയിരുന്നില്ല.ആറ് മാസം മംഗളൂരൂ ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നജില. മക്കള്‍: മറിയം നസ്‌വ, ഹെല്‍മ നസിയ. സഹോദരങ്ങള്‍: ഇര്‍ഷാദ്(അധ്യാപകന്‍, തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍) ഹസീന, ഷുഹൈല