ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ യുവാവിനെതിരെ പോലീസ് കേസെടുത്തു

 

വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പാലക്കാട്‌ : ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പറും ഡി.വൈ.എഫ്.ഐ നേതാവുമായ ചങ്ങംതൊടിയില്‍ സുജിത്തിനെതിരെയാണ് ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്. ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നിലവില്‍ പോലീസ് നടപടി.

ജോലിവാഗ്ദാനം നല്‍കി യുവതിയെ ചാത്തൻകുന്നിലെ പ്രതിയുടെ വീട്ടില്‍വെച്ചും, വിവിധ സ്ഥലങ്ങളിലുമായി പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.