ദുര്‍ബലമായ നിലപാടുകള്‍ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കി ; സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം

മുന്‍ സെക്രട്ടറിമാരെ അപേക്ഷിച്ച് നിര്‍ണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൃത്യസമയത്ത് നിലപാട് വ്യക്തമാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. 

 

ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഒട്ടും ശക്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സി പി ഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും രണ്ടാം പിണറായി സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം. 

ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഒട്ടും ശക്തിയില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുന്‍ സെക്രട്ടറിമാരെ അപേക്ഷിച്ച് നിര്‍ണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളില്‍ കൃത്യസമയത്ത് നിലപാട് വ്യക്തമാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ആറന്മുളയിലെ ആശാ സമരത്തില്‍ ആദ്യം മൗനം പാലിച്ച ബിനോയ് വിശ്വം, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റപ്പോഴാണ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറായത്. സെക്രട്ടറിയുടെ ഇത്തരം ദുര്‍ബലമായ നിലപാടുകള്‍ പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കിയെന്നും കൗണ്‍സില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി. 'ബിനോയ് വിശ്വം പോരാ' എന്ന നിലയില്‍ ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ കടുത്ത വിമര്‍ശനവും ഉന്നയിച്ചു.