ഇടിമിന്നലേറ്റ് വീടിന്റെ ചുമര് വീണു; ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്

പരിക്കേറ്റവരെ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ശക്തമായ ഇടിമിന്നല്‍ വീടിന്റെ ചുമരില്‍ പതിക്കുകയും ചുമര്‍ തകര്‍ന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിക്കുകയുമായിരുന്നു.

ഇടിമിന്നലേറ്റ് വീടിന്റെ ചുമര് വീണു മൂന്നു പേര്‍ക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടില്‍ മനോജ്, ഭാര്യ സ്മൃതി(മുന്‍ നഗരസഭാ കൗണ്‍സിലര്‍), മകള്‍ ധ്വനി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ശക്തമായ ഇടിമിന്നല്‍ വീടിന്റെ ചുമരില്‍ പതിക്കുകയും ചുമര്‍ തകര്‍ന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.