യുഡിഎഫിന് വന്‍ വിജയമുണ്ടാകും, എല്‍ഡിഎഫിന്റെ ഏകാധിപത്യത്തില്‍ നിന്ന് മാറ്റം വേണമെന്ന് ജനം ആഗ്രഹിക്കുന്നു ; സന്ദീപ് വാര്യര്‍
യുഡിഎഫ് തിരിച്ച് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
സംസ്ഥാത്ത് യുഡിഎഫ് അനുകൂലമായ ട്രെന്‍ഡ് ഉണ്ടെന്നും അത് വോട്ടായി മാറുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിജയ പ്രതീക്ഷയില്‍ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്. എല്‍ഡിഎഫിന്റെ ഏകാധിപത്യത്തില്‍ നിന്ന് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളുണ്ടെന്നും വലിയ ഭൂരിപക്ഷത്തോട് കൂടി യുഡിഎഫ് ജയിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു
സംസ്ഥാത്ത് യുഡിഎഫ് അനുകൂലമായ ട്രെന്‍ഡ് ഉണ്ടെന്നും അത് വോട്ടായി മാറുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. യുഡിഎഫ് തിരിച്ച് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തൃക്കരിപ്പൂരില്‍ യുഡിഎഫിന് വലിയ വിജയമുണ്ടാകും. സര്‍ക്കാര്‍ പുറത്ത് പോകണമെന്ന് സിപിഐഎമ്മുകാര്‍ പോലും ആഗ്രഹിക്കുന്നു. പിണറായി വിജയന്‍ ഇനി അധികാരത്തില്‍ തുടരേണ്ട, നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്. യുഡിഎഫിന് നല്ല വിജയം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. താന്‍ നമ്പറുകള്‍ പ്രവചിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.