പി എം ശ്രീ പോലുള്ള പദ്ധതികളില്‍ യുഡിഎഫിന് ഒരു നയമുണ്ട്, അതില്‍ നിന്ന്‌കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ ; നിയുക്ത മന്ത്രി എന്‍ ഷംസുദീന്‍

പൊതുവിദ്യഭ്യാസം സംരക്ഷിക്കും. 

 

ലഹരി വിമുക്തമാക്കാന്‍ പദ്ധതികള്‍ കൊണ്ടുവരും

വിദ്യഭ്യാസരംഗത്തെ പ്രവര്‍ത്തനത്തിന് പണം ആവശ്യമെന്ന് നിയുക്ത മന്ത്രി എന്‍ ഷംസുദീന്‍. ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര സഹായവും വേണം. പി എം ശ്രീ പോലുള്ള പദ്ധതികളില്‍ യുഡിഎഫിന് ഒരു നയമുണ്ട്. അതില്‍ നിന്ന്‌കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. അതൊരു പരീക്ഷണമാണ്. പൊതുവിദ്യഭ്യാസം സംരക്ഷിക്കും. 

ലഹരി വിമുക്തമാക്കാന്‍ പദ്ധതികള്‍ കൊണ്ടുവരും. ശ്രദ്ധിച്ചാല്‍ മുന്‍കാലത്തുണ്ടായ പല തെറ്റുകളും ഒഴിവാക്കാമെന്നും എം ഷംസുദീന്‍ പറഞ്ഞു.