രണ്ടും രണ്ടല്ല, ഒന്നാണ് ; എല്‍ഡിഎഫിനും യുഡിഎഫിനുമെതിരെ പരിഹാസ പരസ്യവുമായി എന്‍ഡിഎ
നേരത്തെ, സര്‍ക്കാരിന്റെ പരസ്യം പത്രങ്ങളില്‍ വന്നത് വളരെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് എന്‍ഡിഎയുടെ പരസ്യവും വരുന്നത്.
Mar 15, 2026, 09:12 IST
യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല, ഒന്നാണെന്നും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവര്‍ക്ക് നിലപാട് ഒന്നാണെന്നും പരസ്യം പറയുന്നു.
യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ പുതിയ പ്രചാരണവുമായി എന്‍ഡിഎ. രണ്ടും രണ്ടല്ല, ഒന്നാണ് എന്ന് പരിഹസിച്ചു കൊണ്ടുള്ള പരസ്യമാണ് ഇന്നത്തെ പത്രങ്ങളിലുള്ളത്. ഹിറ്റ് സിനിമ സീനുകള്‍ ചേര്‍ത്തുള്ള പരസ്യവുമായാണ് ബിജെപിയുടെ പരിഹാസം.
യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല, ഒന്നാണെന്നും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവര്‍ക്ക് നിലപാട് ഒന്നാണെന്നും പരസ്യം പറയുന്നു. ഞങ്ങളാണ് മാറാത്തത് മാറ്റേണ്ടവരെന്നും അതിനാല്‍ വോട്ട് എന്‍ഡിഎക്ക് നല്‍കണമെന്നുമാണ് ആവശ്യം. നേരത്തെ, സര്‍ക്കാരിന്റെ പരസ്യം പത്രങ്ങളില്‍ വന്നത് വളരെ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് എന്‍ഡിഎയുടെ പരസ്യവും വരുന്നത്.