'പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....'; നിഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോര്‍ജ്
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പോസ്റ്റെന്നതും ശ്രദ്ധേയം.
Dec 25, 2025, 09:13 IST
നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
നിഗൂഢ പോസ്റ്റുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 'പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചു വെച്ചു. സത്യത്തിന്റെ ചുരുള്‍ അഴിയുമോ?'- എന്നതായിരുന്നു മന്ത്രിയുടെ പോസ്റ്റ്. എന്തിനെക്കുറിച്ചാണെന്നും ആരെക്കുറിച്ചാണെന്നും യാതൊരു സൂചനയും നല്‍കാതെ മൂന്ന് വാചകങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയായിരുന്നു പോസ്റ്റെന്നതും ശ്രദ്ധേയം. ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ചാണോ മന്ത്രിയുടെ പോസ്റ്റെന്നായിരുന്നു കമന്റുകളിലേറെയും. അന്ന് യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ കാണാനും മാത്രം എന്ത് ബന്ധമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഗോവര്‍ധനുമുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചിരുന്നു.