സത്യം തോറ്റു.. മിഥ്യ വിജയിച്ചു... ; തോല്‍വിയ്ക്ക് പിന്നാലെ കുറുപ്പുമായി ലസിത പാലക്കല്‍

കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു.

സിപിഐഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു.

തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ തോറ്റതിന് പിന്നാലെ ഫേസ്ബുക്കില്‍ കുറിപ്പുമായി ബിജെപി സ്ഥാനാര്‍ത്ഥി ലസിത പാലക്കല്‍. 'സത്യം തോറ്റു, മിഥ്യ വിജയിച്ചു' എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും അവര്‍ കുറിച്ചു. സിപിഐഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത കൂട്ടിച്ചേര്‍ത്തു.

ലസിതയുടെ ഫേസ്ബുക്ക് കുറിപ്പ്

സത്യം തോറ്റു.. മിഥ്യ വിജയിച്ചു...

എങ്കിലും സത്യം വിജയിക്കുന്ന വരെ പോരാട്ടം തുടരും

വോട്ട് ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.. തോല്‍വിയില്‍ മനംമടുത്തു ഒരിക്കലും വീട്ടില്‍ ഇരിക്കില്ല..

ഇനിയും പോരാട്ടം തുടരുക തന്നെ ചെയ്യും. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ തോല്‍ക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു CPM കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നു രണ്ടാമത് എത്തി കുട്ടിമാക്കൂല്‍ Tq കുട്ടിമാക്കൂല്‍