കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകന്‍ വിടവാങ്ങി ; അനുസ്മരിച്ച് പ്രിയങ്ക ഗാന്ധി

എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി.

 

'സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു.

എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് വയനാട് എം പി പ്രിയങ്ക ഗാന്ധി. കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷകനാണ് വിടവാങ്ങിയത് എന്ന് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.


'സാഹിത്യത്തെയും സിനിമയെയും സാംസ്‌കാരിക ആവിഷ്‌കാരത്തിന്റെ ശക്തമായ മാധ്യമങ്ങളാക്കി മാറ്റിയ പ്രതിഭയോട് വിട പറയുന്നു. അദ്ദേഹത്തിന്റെ ആഖ്യാനങ്ങള്‍ മാനുഷിക വികാരങ്ങളുടെ ആഴം ഉള്‍ക്കൊള്ളുന്നു.' പ്രിയങ്ക ഗാന്ധിയുടെ അനുശോചന കുറിപ്പില്‍ പറയുന്നു.