കൊടൈക്കനാലിലേക്ക് ടൂർ പോയി; യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി
ആറ് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 28 നാണ് വിഷ്ണു കൊടൈക്കനാലിലേക്ക് ടൂർ പോയത്.
Updated: Jul 21, 2026, 15:04 IST
സുഹൃത്തുകൾക്കൊപ്പം ടൂർ പോയ വിഷ്ണുവിനെ കൊടൈക്കനാലിലെ ഹോം സ്‌റ്റേയിൽ നിന്ന് ജൂൺ 30നാണ് കാണാതായത്.
പാലക്കാട്: പാലക്കാട് നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ യുവാവിനെ മൂന്നാഴ്ചയായി കാണാനില്ലെന്ന് പരാതി. തച്ചമ്പാറ മുരിങ്ങേനി വീട്ടിൽ വിഷ്ണുവിനെ (31) ആണ് കാണാതായത്. ആറ് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 28 നാണ് വിഷ്ണു കൊടൈക്കനാലിലേക്ക് ടൂർ പോയത്.
സുഹൃത്തുകൾക്കൊപ്പം ടൂർ പോയ വിഷ്ണുവിനെ കൊടൈക്കനാലിലെ ഹോം സ്‌റ്റേയിൽ നിന്ന് ജൂൺ 30നാണ് കാണാതായത്. സംഭവത്തില്‍ കൊടൈക്കനാൽ പൊലീസിലും പാലക്കാട് കല്ലടിക്കോട് സ്‌റ്റേഷനിലും പരാതി നൽകി. വിഷ്ണുവിന്‍റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം ആരോപിച്ചു.