മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് തുടര്‍ച്ചയായി തലവേദന സൃഷ്ടിച്ച കള്ളന്‍ ഒടുവില്‍ കീഴടങ്ങി

ചലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ ചിറയിന്‍കീഴ് സ്വദേശി സുനിത്താണെന്ന് പൊലീസ് കണ്ടെത്തി.

ജനുവരി 30നാണ് സുനിത്ത് ബൈക്ക് മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കള്ളന്‍ യാത്ര ചെയ്തു. തുടര്‍ന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നല്‍കി.

പാരിപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് തുടര്‍ച്ചയായി തലവേദന സൃഷ്ടിച്ച കള്ളന്‍ ഒടുവില്‍ കീഴടങ്ങി. ചിറയിന്‍കീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസില്‍ കീഴടങ്ങിയത്.

ജനുവരി 30നാണ് സുനിത്ത് ബൈക്ക് മോഷ്ടിച്ചത്. മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കള്ളന്‍ യാത്ര ചെയ്തു. തുടര്‍ന്ന് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നല്‍കി.

ചലാനിലെ മോഷ്ടാവിന്റെ ചിത്രം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കള്ളന്‍ ചിറയിന്‍കീഴ് സ്വദേശി സുനിത്താണെന്ന് പൊലീസ് കണ്ടെത്തി.
പിടികൂടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ കൂടുതല്‍ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.